ഊരകം: കരിമ്പിലി അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പുതിയതായി അങ്കണവാടിയിലേക്ക് എത്തിയ കുരുന്നുകളെ വരവേൽക്കുന്നതിനായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.
പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് മൊമെന്റോകളും സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് നടന്ന പായസവിതരണം പരിപാടിക്ക് മാധുര്യമേകി. കുട്ടികൾക്കൊപ്പം രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട്, കുറഞ്ഞ ചെലവിൽ വീട്ടിൽ തയ്യാറാക്കാവുന്ന പോഷകാഹാരങ്ങളുടെ പാചക ക്ലാസും പ്രദർശനവും നടത്തി. അമ്മമാർക്കായി സംഘടിപ്പിച്ച ഈ പരിപാടി വലിയ ശ്രദ്ധ നേടി.
ചടങ്ങുകൾക്ക് സതീദേവി, ഉഷ, വിനോദ് കുമാർ വി.പി, ബഷീർ, ജിതേഷ്, നൗഷാദ്, അബ്ദുറഹ്മാൻ, പ്രവീൺ എന്നിവർ നേതൃത്വം നൽകി.