പരപ്പനങ്ങാടി: നഗരസഭയിലെ പാലത്തിങ്ങൽ കീരനല്ലൂർ ന്യൂ കട്ടിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിൻറെ പൈലിങ് പ്രവർത്തികൾ നിർത്തിവെച്ചതിനാൽ.മഴക്കാലം വരുന്നതോടെ പരിസരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാണിച്ചുകൊണ്ട് കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, സുബൈർ പി പി, ഫ്രിഡ്ജസ് എൻജിനീയർക്ക് പരാതി നൽകിയതിന് തുടർന്ന് പാലം പണി ആരംഭിച്ചു.
പുഴയുടെ പടിഞ്ഞാറ് ഭാഗത്താണ് പൈലിങ് പ്രവർത്തികൾ ആരംഭിച്ചത്
നിലവിലെ ചെറിയ പാലത്തിനോട് ചേർന്ന് പണി തുടങ്ങിയത് അസി : എൻജിനീയർ ദിരാജ് കുമാർ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്തിന് അറിയിച്ചു
മഴക്കാലം തുടങ്ങും മുമ്പ് പൈലിങ് പുഴയിലെ പ്രവർത്തികൾ പൂർത്തീകരിച്ച് അശാസ്ത്രീയമായി ഉണ്ടാക്കിയിട്ടുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തടയണ മാറ്റുക എന്നുള്ളത് യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവർത്തികൾ നടക്കുക എന്നും പുഴ ഭാഗത്തുള്ള പ്രവർത്തികൾ കഴിയുമ്പോഴേക്കും അംഗൻവാടിയുടെ പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അറിയിച്ചു
ഫോട്ടോ : കീഴനല്ലൂർ ന്യൂ കട്ടിൽ പുതിയ പാലം പണി ആരംഭിച്ചപ്പോൾ