ലൈഫ് മിഷൻ ഇല്ലാതാക്കില്ല, ആവശ്യമായ തിരുത്തലുകൾ വരുത്തും; യുഡിഎഫ് വന്നത് പദ്ധതികൾ തകർക്കാനല്ല: മന്ത്രി കെ.എം ഷാജി

വേങ്ങര: ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കും എന്നു ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ ആ പദ്ധതിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് അവര്‍ക്ക് തന്നെ തോന്നുന്നുണ്ടെന്നാണ്. ലൈഫ് മിഷന്‍ ഇല്ലാതാക്കും എന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും പദ്ധതിയെ തകര്‍ക്കാന്‍ വേണ്ടി വന്ന സര്‍ക്കാരല്ല ഇത്. ഒരു സര്‍ക്കാരിന്റെ എല്ലാ പദ്ധതിയും തകര്‍ക്കാന്‍ അടുത്ത സര്‍ക്കാര്‍ തീരുമാനിച്ചാല്‍ രാജ്യം എങ്ങനെ മുന്നോട്ട് പോകുമെന്നും മന്ത്രി ചോദിച്ചു. 

പദ്ധതികളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തിയാണ് യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുക. ഗ്രാമപഞ്ചായത്തുകളുടെ അധികാരം അവരില്‍ തിരിച്ചു എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ അജണ്ട. ഇടത്പക്ഷം സമരം നടത്തുമോ എന്നു നോക്കീട്ട് മെരിറ്റ് ഉള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതികള്‍ അടിച്ചു തകര്‍ക്കാന്‍ വന്ന സര്‍ക്കാരല്ല ഇത്. ഇത്ര വലിയ വിജയം നേടാന്‍ കാരണമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ഫലപ്രദമായി നടപ്പാക്കുകയാണ് ഞങ്ങളുടെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 

മഴക്കാല പൂര്‍വ ശുചീകരണകാര്യത്തില്‍ തിങ്കളാഴ്ച അടിയന്തിര ഓണ്‍ലൈന്‍ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}