കെ.എസ്.ടി.യു വേങ്ങര ഉപജില്ലാ 'എലിവേറ്റ്' എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

വേങ്ങര: മിനി ഊട്ടിയിൽ രണ്ടുദിവസമായി നടന്നു വന്ന കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ ‘എലിവേറ്റ്’ എക്സിക്യൂട്ടീവ് ക്യാമ്പ് ആവേശകരമായി സമാപിച്ചു.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. ഉപജില്ലാ പ്രസിഡന്റ് എ.പി. നൗഫൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിലെ വിവിധ പഠന ക്ലാസുകൾക്ക് പ്രമുഖ പരിശീലകരായ സബാഹ് മാസ്റ്റർ, ത്വയ്യിബ് ഒമാനൂർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച 'തലമുറ സംഗമം' ശ്രദ്ധേയമായി. സി.കെ. അഹമ്മദ് കുട്ടി മാസ്റ്റർ, യു.കെ. ഹമീദലി മാസ്റ്റർ, ഹബീബ് റഹ്മാൻ മാസ്റ്റർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

ക്യാമ്പിന് നേതൃത്വം നൽകിയവർ:
കെ.എസ്.റ്റി.യു ജില്ലാ പ്രസിഡന്റ് കോട്ട ബീരാൻകുട്ടി, ജനറൽ സെക്രട്ടറി സഫ്തർ അലി, ജില്ലാ ഭാരവാഹികളായ ബാബു ശിഹാബ്, അടാട്ടിൽ ഇബ്രാഹിം, എ.കെ. ഷമീർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി. ഹനീഫ, ജനറൽ സെക്രട്ടറി ഷംസു പുള്ളാട്ട്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് അംഗം അബ്ദുല്ലത്തീഫ്, ഉപജില്ലാ സെക്രട്ടറി സി. മുനീർ, ട്രഷറർ എം. ആസിഫ്, എ.കെ. ശിഹാബ്, പി.കെ. നൗഫൽ, ഹസൈൻ വാഴയൂർ, കെ. സൈനുദ്ദീൻ, സബ്ന ഊരകം, ഷുക്കൂർ കണ്ണമംഗലം, ഹാഫിസ് പറപ്പൂർ, അൻവർ ഹിലാൽ, സി. സ്വാലിഹ്, എ. നസീർ, മുനീർ വിലാശേരി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}