മലപ്പുറം: സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിന് പിന്തുണയറിയിച്ച് സുന്നീ യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) ഐക്യദാർഢ്യറാലി നടത്തി. മലപ്പുറം മൂന്നാംപടിയിൽനിന്ന് ആരംഭിച്ച റാലി കേന്ദ്രസമിതി ചെയർമാൻ ഹസ്സൻ സഖാഫ് തങ്ങൾ കൊടക്കൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങൾ, അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, സ്റ്റേറ്റ് സെക്രട്ടറി ഇ.പി. അഷ്‌റഫ് ബാഖവി കാളികാവ്, സ്റ്റേറ്റ് ട്രഷറർ ഡോ. എ.പി. സലീം നിലമ്പൂർ, ഹസ്സൻ ജിഫ്രി തങ്ങൾ, മരുത അബ്ദുൾ ലത്വീഫ് മൗലവി തുടങ്ങിയവർ നേതൃത്വംനൽകി.
മലപ്പുറം കുന്നുമ്മലിൽച്ചേർന്ന സമാപനസംഗമത്തിൽ എസ്.വൈ.എഫ്. മലപ്പുറം ജില്ലാ സെക്രട്ടറി ശബീർ വഹബി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. വയനാട് ജില്ലാ സെക്രട്ടറി അമീൻ ദാറാനി ചുള്ളിയോട്, പാലക്കാട് ജില്ലാ സെക്രട്ടറി സൈദ് മുഹമ്മദ് വഹബി തുടങ്ങിയവർ പ്രസംഗിച്ചു.