വലിയോറ: എസ്.ഡി.പി.ഐ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വലിയോറ മനാട്ടിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗൻവാടികളിലേക്ക് കളർബുക്ക് കിറ്റുകൾ വിതരണം ചെയ്തു. മനാട്ടിപ്പറമ്പ്, ചിനക്കൽ, കുറുവിൽകുണ്ട് എന്നീ അംഗൻവാടികളിലെ കുട്ടികൾക്കായാണ് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ നൽകിയത്.
പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന അംഗം അബ്ദുൽ കരീം പുല്ലമ്പലവൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് മുസ്തഫ ചാലിൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ബ്രാഞ്ച് സെക്രട്ടറി നുജൂമുദ്ധീൻ വി.ടി, കരീം കെ, നാസർ സി.ടി, നൂറുദ്ധീൻ ഒ, മൊയ്‌ദീൻ സി.ടി, റസാഖ് പി.സി തുടങ്ങിയവർ സംബന്ധിച്ചു.