ഇരിങ്ങല്ലൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളുമായി പുഴച്ചാൽ എ.എൽ.പി. സ്കൂൾ ശ്രദ്ധേയമായി. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി വിദ്യാലയ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
പറപ്പൂർ ഗ്രാമപഞ്ചായത്ത് നൽകിയ വൃക്ഷത്തൈകൾ പറപ്പൂർ കൃഷി ഓഫീസർ അൻസീറ ടി.പി., പി.ടി.എ പ്രസിഡണ്ട് ടി. മൊയ്തീൻകുട്ടി, സ്കൂൾ വികസന സമിതി അംഗം സെയ്ദു ബീൻ ഇ.കെ. എന്നിവർ ചേർന്ന് വിദ്യാലയ അങ്കണത്തിൽ നട്ടു.
മലപ്പുറം ഫോറസ്ട്രി ക്ലബ്ബുമായി സഹകരിച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂളിലെ 673 വിദ്യാർത്ഥികൾക്കാണ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നൽകിയത്. പ്രകൃതിയെ സ്നേഹിക്കാനും വരുംതലമുറയ്ക്കായി മരങ്ങൾ നട്ടുപിടിപ്പിക്കാനുമുള്ള വലിയൊരു സന്ദേശമാണ് ഈ പരിപാടികളിലൂടെ വിദ്യാലയം നൽകിയത്.