പ്രിയദർശിനി പദ്ധതി: യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് കൊളപ്പുറത്ത് മധുരം വിതരണം നടത്തി

എ.ആർ. നഗർ: പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എ.ആർ. നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. പദ്ധതി നടപ്പിലാക്കിയതിൽ അഭിവാദ്യമർപ്പിച്ചുകൊണ്ട് കൊളപ്പുറത്ത് കെഎസ്ആർടിസി ബസ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും മധുരം വിതരണം ചെയ്തു.

കൊളപ്പുറം ടൗണിൽ നടന്ന പരിപാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ട്രഷറർ മൂസ ഹാജി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്തീൻകുട്ടി മാട്ടറ, സുരേഷ് മമ്പുറം, ഷൈലജ പുനത്തിൽ, ഉബൈദ് വെട്ടിയാടൻ തുടങ്ങിയവർ സംസാരിച്ചു.

അഫ്സൽ ഇവി, വാർഡ് മെമ്പർമാരായ നഫീസ ടീച്ചർ, അസ്‌കർ അലി, റീന ടീച്ചർ, മുൻ മെമ്പർമാരായ ശ്രീജ സുനിൽ, സജിന അൻവർ, വിപിന അഖിലേഷ്, അബൂബക്കർ പുകയൂർ, സുഹറ പുള്ളിശ്ശേരി, ബഷീർ പുള്ളിശ്ശേരി, ശങ്കരൻ വലിയപറമ്പ്, ഷാഫി പുകയൂർ, സൈഫു ആസാദ്, അഷ്റഫ് ഇ, ഗോപൻ, സിദ്ധീഖലി എ.പി, ഹനീഫ ഇവി, അഷ്റഫ് കെ.ടി, ഉസ്മാൻ കെ.ടി, സൈതലവി സി, ഷറഫു പി.പി, നാസർ, മുഹമ്മദ് പിടി, ഷമീർ കെ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}