വേങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങര-കുറ്റൂർ പി.എം.എസ്.എ.എം യു.പി. സ്കൂളിൽ വിവിധ ബോധവത്കരണ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടുക്കൊണ്ട് സ്കൂൾ മാനേജർ മുഹമ്മദ് ഷെരീഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഇ.വി. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രധാനധ്യാപകൻ എ.പി. ഷീജിത്ത് സ്വാഗതം ആശംസിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥി പ്രതിനിധി കവിതാലാപനം നടത്തി. തുടർന്ന്, അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ശുചിത്വ പ്രതിജ്ഞയെടുത്തു.
ഈ വർഷത്തെ മികച്ച 'കുട്ടികർഷക'യായി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ഇൻഷ സി.-യെ ചടങ്ങിൽ വെച്ച് പ്രത്യേക സമ്മാനം നൽകി ആദരിച്ചു. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിസ്ഥിതി കൺവീനർ ഹഫ്സ ഗോശാലക്കൽ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.