വേങ്ങര: വായനാദിനാചരണത്തിന്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് കുരിക്കൾ സ്മാരക ലൈബ്രറിയും സായംപ്രഭാ ഹോമും സംയുക്തമായി മുതിർന്ന പൗരന്മാർക്കായി കേട്ടെഴുത്ത് മത്സരം സംഘടിപ്പിച്ചു. സ്കൂൾ കാലഘട്ടത്തിലെ മനോഹരമായ ഓർമ്മകളിലേക്ക് തിരികെ നടക്കാൻ മത്സരാർത്ഥികൾക്ക് ഈ പരിപാടി അവസരമൊരുക്കി.
ആവേശകരമായി നടന്ന മത്സരത്തിൽ പി.ഐ. മുഹമ്മദ് കുട്ടി ഒന്നാം സ്ഥാനവും, ബാലകൃഷ്ണൻ പാണ്ടികശാല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പരിപാടിക്ക് സായംപ്രഭാ കെയർഗീവർ ഇബ്രാഹീം എ.കെ., ലൈബ്രേറിയൻ നഫീസ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായുള്ള ഒത്തുചേരൽ പഴയകാല ഓർമ്മകൾ പങ്കുവെക്കാനും സൗഹൃദങ്ങൾ പുതുക്കാനും വേദി കൂടിയായി മാറി.