വേങ്ങര: മലപ്പുറം വേങ്ങര ചേരൂർ മുതുവിൽകുണ്ട് സ്വദേശിയായ വി.കെ. അബ്ദുറഹ്‌മാനെ കാണാനില്ലെന്ന് പരാതി. ആന്ധ്രയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം, നാട്ടിലേക്ക് വരുന്നതിനായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാത്ര തിരിച്ചത്. എന്നാൽ, ഇദ്ദേഹം ഇതുവരെ വീട്ടിൽ എത്തിച്ചേർന്നിട്ടില്ലെന്നും ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നും ബന്ധുക്കൾ അറിയിച്ചു.
ഇദ്ദേഹത്തെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പറുകൾ:
വേങ്ങര പോലീസ് സ്റ്റേഷൻ: 0494 2450210
മൊബൈൽ നമ്പറുകൾ: 9961616028, 9847489144
ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിച്ച് അബ്ദുറഹ്‌മാനെ കണ്ടെത്താൻ സഹായിക്കുക.