മലപ്പുറം: മലപ്പുറം ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റിൽ മാസ്റ്റേഴ്സ് സീനിയർ ഡബിൾസ് വിഭാഗത്തിൽ വേങ്ങരയുടെ എ.കെ. നാസറും സലാമും ചാമ്പ്യന്മാരായി. മികച്ച പ്രകടനത്തിലൂടെയാണ് ഇരുവരും കിരീടം സ്വന്തമാക്കിയത്.
വിജയികൾക്കുള്ള ട്രോഫികൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനഫി മഞ്ചേരി സമ്മാനിച്ചു. ടൂർണമെന്റിലെ വിവിധ കാറ്റഗറികളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400-ലധികം ടീമുകൾ മാറ്റുരച്ചു.
സമാപന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി രവിപ്രസാദ്, പ്രശസ്ത ബാഡ്മിന്റൺ നിരൂപകൻ മജീദ് പുല്ലാര, ബിപിൻ ശങ്കർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ബാഡ്മിന്റൺ കായികമേഖലയിലെ നിരവധി കായികപ്രേമികൾ ടൂർണമെന്റ് കാണാൻ എത്തിയിരുന്നു.