വേൾഡ് കപ്പിനെ വരവേറ്റ് വേങ്ങരയിലെ മുതിർന്ന പൗരന്മാർ

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോം സംഘടിപ്പിച്ച വേൾഡ് കപ്പ് വരവേൽപ്പ് പരിപാടിയുടെ ഭാഗമായി നടന്ന ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ മത്സരം ഉദ്ഘാടനം ചെയ്തു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എന്നിവർ വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ ചന്ദ്രമോഹനൻ, ഇബ്രാഹീം എ. കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മത്സരത്തിൽ ശ്രീകുമാർ ഒന്നാം സ്ഥാനവും എ. കെ. കോയാമു രണ്ടാം സ്ഥാനവും നേടി.

വിജയികൾക്കുള്ള സമ്മാനങ്ങൾ  Lions Clubs International⁠-ന്റെ പ്രാദേശിക ക്ലബ്ബിന്റെ സ്പോൺസർഷിപ്പിലൂടെയാണ് നൽകിയത്. ക്ലബ് അംഗങ്ങളായ മുനീർ ബുകാരി, ഷകീർ വേങ്ങര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}