യോഗദിനം ആചരിച്ച് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി; ലഹരിവിരുദ്ധ സന്ദേശവും

വേങ്ങര: ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആചരിച്ചു. എ.ആർ. നഗർ സേവാഭാരതി കൊടുവായൂർ ഓഫീസിന് സമീപത്തുവെച്ച് നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

യോഗാചാര്യനും സംഘ ജില്ല സഹബൗദ്ധിക് പ്രമുഖുമായ കെ.ടി. മനോജ് നീരോൽപ്പാലം യോഗാഭ്യാസങ്ങൾക്ക് നേതൃത്വം നൽകി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യജീവിതത്തിലെ പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് വിഭാഗ് സേവ പ്രമുഖ് കെ.വി. രാമൻകുട്ടി കുറുന്തല നേതൃത്വം നൽകി.

ചടങ്ങിൽ ബിജെപി മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, മണ്ഡലം പ്രസിഡന്റ് വി.എൻ. ജയകൃഷ്ണൻ, മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് ഒ.സി. അദ്നാൻ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ, ബിജെപി പഞ്ചായത്ത് ഭാരവാഹികൾ, ബൂത്ത് പ്രവർത്തകർ തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}