മൊറയൂരിൽ ഷിഗെല്ല സ്ഥിരീകരിച്ചു; മൂന്നാം വാർഡിൽ അതീവ ജാഗ്രത

മൊറയൂർ: മൊറയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ന്യൂ ബസാർ ഭാഗത്ത് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രതിരോധ നടപടികളുമായി രോഗി ആരോഗ്യ വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ്.

ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്

ഷിഗെല്ല പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.

കുട്ടികളുമായുള്ള അനാവശ്യ യാത്രകൾ, പൊതു ചടങ്ങുകളിലെ പങ്കാളിത്തം, ബന്ധു വീടുകളിലെ സന്ദർശനം എന്നിവ നിലവിൽ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും അത് ക്ലോറിനേറ്റ് ചെയ്‌തതാണെന്ന് ഉറപ്പു വരുത്തണമെന്നും നിർദ്ദേശമുണ്ട്. 

പനി, വയറിളക്കം, കടുത്ത വയറു വേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}