വിജയത്തിളക്കത്തിൽ മേനനക്കൽ: എസ്എസ്എൽസി വിജയികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ആദരം

വേങ്ങര: കണ്ണമംഗലം മേനനക്കൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും, പിഎസ്‌സി വഴി സർക്കാർ ജോലി ലഭിച്ചവരെയും ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. ഷീന അനൂപ് നിർവഹിച്ചു.

മേനനക്കൽ സാംസ്കാരിക വേദി വൈസ് പ്രസിഡണ്ട് കെ. ഹരീഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും പുതിയ നിയമനം ലഭിച്ചവരെയും പ്രത്യേകം അനുമോദിച്ചു.

എൻ.കെ. പ്രവീൺ കുമാർ, പി.പി. മിഷാൽ, പി.എം. മുഹമ്മദ് റസി, ഇ.കെ. ലീബ ഫർഹ, സി. രേഷ്മ, എ.പി. ശരത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സാംസ്കാരിക വേദി ജനറൽ സെക്രട്ടറി സി. രഞ്ജിത്ത് സ്വാഗതവും, എ.പി. സുധീഷ് നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}