വേങ്ങര: ലെൻസ്ഫെഡ് (LENSFED) വേങ്ങര ഏരിയ കമ്മിറ്റിയും അൽ സലാമ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന 'കരുതൽ 2026' മെഗാ മെഡിക്കൽ ക്യാമ്പിന്റെ പ്രഖ്യാപനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിർവഹിച്ചു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് വിദഗ്ധ ചികിത്സയും ആരോഗ്യ പരിശോധനയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വരുന്ന ജൂലൈ 19-ന് (ഞായർ) രാവിലെ 9.00 മണി മുതൽ ക്യാമ്പ് ആരംഭിക്കും. ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭ്യമാകും. ഇതിനുപുറമെ, പ്രത്യേക പ്രിവിലേജുകളോടെയുള്ള സമഗ്ര ആരോഗ്യ പരിശോധനാ പാക്കേജുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പ്രഖ്യാപന ചടങ്ങിൽ ലെൻസ്ഫെഡ് ജില്ലാ ട്രഷറർ പി. കെ. റിയാസലി, സംസ്ഥാന സമിതി അംഗം വി. കെ. എ. റസാഖ്, വേങ്ങര ഏരിയ പ്രസിഡന്റ് ഇസ്മായിൽ കെ. സി, അൽ സലാമ ഹോസ്പിറ്റൽ മാനേജർ അബ്‌ദുറഹ്മാൻ കുട്ടി, പബ്ലിക് റിലേഷൻസ് മാനേജർ മീരാൻ വേങ്ങര, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ മുഹമ്മദ് അജ്നാസ് എന്നിവർ പങ്കെടുത്തു. ലെൻസ്ഫെഡ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി. കെ., സക്കീറലി എ., ജസീർ അജ്മൽ, ഇർഷാദ് കെ. കെ. തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.