അരലക്ഷം ലക്ഷ്യമിട്ടു; നൽകിയത് 73,024 മുൻഗണനാ റേഷൻ കാർഡുകൾ; സൗജന്യ റേഷൻ അടുത്ത മാസം മൂന്നു മുതൽ

തിരുവനന്തപുരം: നൂറുദിന കർമപരിപാടിയുടെ ഭാഗമായി അരലക്ഷം മുൻഗണന റേഷൻകാർഡുകൾ നൽകുന്നത് റെക്കോഡ് ലക്ഷ്യം നേടിയെന്ന് മന്ത്രി അനൂപ്‌ ജേക്കബ്. അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചു. 76,338 അപേക്ഷകളാണു ലഭിച്ചത്. അതിൽ 1353 അപേക്ഷകൾ മതിയായ രേഖകൾ ഹാജരാക്കാൻ തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു. പുതിയ മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്നുമുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.

4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നുമുതൽ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശം നൽകി. റേഷൻ വാതിൽപ്പടി ലോറിക്കാരുമായി കരാർ പുതുക്കൽ പരിഗണനയിലുണ്ട്. അവർക്കു നൽകാനുള്ള കുടിശ്ശിക വൈകാതെ തീർക്കും. സ്പെഷ്യൽ അരി അടുത്തമാസം പത്തിനകം റേഷൻ കടകളിലേക്ക്‌ നൽകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}