പാറക്കടവിൽ ലോറിയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ വീണ യുവാവ് മരിച്ചു

ലോറിയിൽ നിന്നും യു ജി കേബിൾ ഇറക്കുന്നതിനിടെ ടിപ്പർ ലോറിയിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. 

ചേലേമ്പ്ര ചേലുപ്പാടം കപ്പോ കാട്ടിൽ കാവുങ്ങൽ അബ്‌ദുള്ളയുടെ മകൻ കെ.കെ മുനീർ (44) ആണ് മരിച്ചത്. ഈ മാസം 7_ന് മൂന്നിയൂർ പാറക്കടവിൽ വെച്ചായിരുന്നു സംഭവം.

രാത്രി 11 മണിക്ക് പാറക്കടവ് പാലത്തിന് സമീപം വെച്ച് നിർത്തിയിട്ട ടിപ്പറിൽ നിന്നും യു ജി കേബിൾ ഇറക്കുന്നതിനിടെ കേബിൾ തട്ടി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}