അബുദാബി കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ പ്രവർത്തകരുടെ സൗഹൃദ സംഗമം നടന്നു

കോട്ടക്കൽ: ‘ഒരുമിച്ചിരിക്കാം, സൗഹൃദം പങ്കിടാം’ എന്ന ശീർഷകത്തിൽ അബുദാബി കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ പ്രവർത്തകരുടെ സൗഹൃദ സംഗമം നാട്ടിൽ സംഘടിപ്പിച്ചു. റഹ്‌മ ഫൗണ്ടേഷന്റെ ക്ഷേമപദ്ധതികൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും, നിലവിലെ ക്യാമ്പയിൻ കാലയളവിൽ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ നിന്ന് കൂടുതൽ വളണ്ടിയർമാരെ ഉൾപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം യോഗം വിശദീകരിച്ചു.

2026 ജൂലൈ 25 ശനിയാഴ്ച കോട്ടക്കൽ കൂരിയാട് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങ് റഹ്‌മ ഫൗണ്ടേഷൻ സെക്രട്ടറി ഷാഹിദ് ചെമ്മുക്കൻ ഉദ്ഘാടനം ചെയ്തു. അബുദാബി കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ പ്രസിഡന്റ് അനീസ് ചെരട ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂസുഫ് ഹാജി അമരിയിൽ മുഖ്യപ്രഭാഷണം നടത്തി.

ഷരീഫ് കെ.പി. മരവട്ടം സ്വാഗതവും കോങ്ങാടൻ കുഞ്ഞാവ നന്ദിയും പറഞ്ഞു. കൂരിയാട് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അലവി കിഴക്കേതിൽ, അബ്ദുപ്പ ചെരട, സംജീത് ഇല്ലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.

മുജീബ് എം.പി. ഇന്ത്യനൂർ, കുഞ്ഞിപ്പ പി.ടി., മൻസൂർ വടക്കേതിൽ, മൻസൂർ എരണിയൻ, സലീം കടക്കാടൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}