കോട്ടക്കൽ: പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടന 'ഇഖാമതുസ്സുന്ന' ക്കു കീഴിൽ നാലാമത് അലുംനി മീറ്റ് കാസർകോഡ് പാണ്ടിയിൽ സമാപിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് തൂഫാൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു, ആദൂർ സബ് ഇൻസ്പെക്ടർ സതീശൻ വിഷയാവതരണം നടത്തി.
സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട് അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമർ ജിഫ്‌രി, അബ്ദുസമദ് അഹ്സനി പൊട്ടിക്കല്ല്, അബ്ദു നാസർ ഹാജി പാണ്ടി, ഹുസൈൻ അഹ്സനി ചാപ്പനങ്ങാടി, അബ്ദുല്ലതീഫ് ഹാജി കർലട്ക സംബന്ധിച്ചു.
രാവിലെ 9:30 ന് തുടങ്ങിയ ക്യാമ്പിൽ ഭാഷാ പഠനം, പാരൻ്റിംഗ്, ആത്മീയം, കർമശാസ്‌ത്രപഠനം, ഖുർആൻ പാരായണ ശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നടന്നു.