കൊണ്ടോട്ടിയിൽ വീട്ടുപറമ്പിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

വീട്ടുപറമ്പിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർക്കുന്ന് പുതിയറമ്പത്ത് പുറായി ബുഷ്റയ്ക്കാണ് (42) കാട്ടുപന്നിയുടെ കുത്തേറ്റ് സാരമായി പരിക്കേറ്റത്.

വീടിന് തൊട്ടടുത്തുള്ള സ്ഥലത്തു വെച്ചായിരുന്നു അപ്രതീക്ഷിതമായി കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിച്ചത്. അക്രമത്തിൽ യുവതിയുടെ വയറിനും കാലിനും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്.

ബുഷ്റയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാട്ടുപന്നിയെ ഓടിച്ച് ഇവരെ ഉടനടി ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും, സന്ധ്യ മയങ്ങിയാൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.

ജനവാസ മേഖലയിലിറങ്ങി മനുഷ്യജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനും കാർഷിക വിളകൾ സംരക്ഷിക്കാനും വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}