തിരൂരങ്ങാടി - കൊളപ്പുറം റോഡിലെ പനമ്പുഴ പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി സംശയം. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപക തിരച്ചിൽ നടത്തി.
പനമ്പുഴ പമ്പ് ഹൗസ് പരിസരത്ത് നിന്ന് ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടതായി പ്രദേശവാസികളാണ് വിവരമറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി, വേങ്ങര പോലീസ് സംഘവും ഫയർഫോഴ്സ് യൂണിറ്റും ഉടൻ തന്നെ സ്ഥലത്തെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
കാണാതായ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. പുഴയിലെ ഒഴുക്ക് തിരച്ചിലിന് തടസ്സമാവുന്നുണ്ട്.