പറപ്പൂർ ചേക്കാലിമാട് ലൈബ്രറി: അലവി വേങ്ങര സ്മാരക അവാർഡുകൾ വിതരണം ചെയ്തു

പറപ്പൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ചേക്കാലിമാട് സാംസ്കാരിക സമിതി ലൈബ്രറി സംഘടിപ്പിച്ച അലവി വേങ്ങര സ്മാരക അവാർഡ് ദാന ചടങ്ങ് ശ്രദ്ധേയമായി. പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ അലവി വേങ്ങരയെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം ഇ.കെ. സുബൈർ മാസ്റ്റർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സോമനാഥൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ സി.എസ്.എസ് അത്താണി സഹായ നിധി ലൈബ്രറിയിലേക്ക് ആവശ്യമായ വീൽചെയർ കൈമാറി.

എ.കെ. സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ സഫിയ ടീച്ചർ, പി. സബാഹ് മാസ്റ്റർ, വടക്കൻ നൗഷാദ്, ടി. മൊയ്തീൻകുട്ടി, സി. ആബിദ്, എം. ഷമീം, എം.ടി. അലി അസ്കർ, എ.കെ. സലാം, ടി.പി. ഷഫീക്, സി. രാജു, കെ. ശിഹാബ്, എ.കെ. അലവിക്കുട്ടി, എ.കെ. അൻവർ അലി, എ.കെ. ഖലീൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}