വേങ്ങര: വേങ്ങര പഞ്ചായത്ത് പത്താം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
വാർഡ് മെമ്പർ ജംഷീയ ചീരങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ സക്കരിയ്യ മുൽത്താൻ, കരീം ഹാജി വടേരി, ഫക്കുറുദീൻ കെ.കെ, ജാബിർ സി.കെ, സൽമാൻ കാപ്പിൽ, റഹിം പാലേരി എന്നിവർ സംബന്ധിച്ചു.
വിജയികളായ വിദ്യാർത്ഥികളെ കൂടാതെ, അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളെ പ്രശംസിച്ചും തുടർവിദ്യാഭ്യാസത്തിന് ആശംസകൾ നേർന്നുമാണ് പരിപാടി സമാപിച്ചത്.