തേഞ്ഞിപ്പലത്ത് എം ഡി എം എ യുമായി വേങ്ങര സ്വദേശിയായ യുവാവ് പിടിയിൽ

തേഞ്ഞിപ്പലത്ത് വാഹന പരിശോധനക്കിടയിൽ 6.65 ഗ്രാം എംഡിഎംഎ യുമായി വേങ്ങര സ്വദേശിയായ യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് ചെട്ടിയാർമാട്- ഒലിപ്രം കടവ് റോഡിൽ വെച്ച് വേങ്ങര നെല്ലിപറമ്പ് വെട്ടുതോട് സ്വദേശിയായ കാവുങ്ങൽ ജഅഫർ അലിയെ (39) കൊണ്ടോട്ടി എസ് ഐ സൈഫുള്ള, തേഞ്ഞിപ്പലം എസ് ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

പരിശോധനയിൽ ഇയാളിൽ നിന്നും 
3500 രൂപയും പ്രതി സഞ്ചരിച്ചിരുന്ന ബലെനോ കാറും  കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വേങ്ങരയിൽ കാപ്പ ചുമത്തിയിരുന്നതായും ആറോളം മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്നും പോലീസ് പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി ടി അനീഷ്, മുനീർ, സിവിൽ പോലീസ് ഓഫീസർ മനോജ്‌, ടി സബീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}