കാരുണ്യത്തിന്റെ കരുതൽ: കാശ്മീരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നുംപുറം: ദാറുഷിഫ ഹോസ്പിറ്റലും അലിഫ് ചാരിറ്റി സെന്ററും സംയുക്തമായി കാശ്മീരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാസാന്ത പ്രവർത്തനങ്ങളുടെ ഭാഗമായി അലിഫ് ഓഫീസിൽ വെച്ച് നടന്ന ക്യാമ്പിൽ ഷുഗർ, പ്രഷർ എന്നിവ സൗജന്യമായി പരിശോധിച്ചു.

പ്രദേശത്തെ നൂറോളം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ദാറുഷിഫ ഹോസ്പിറ്റലിലെ സിസ്റ്റർമാരായ അഖിൽ, ബിഷ്രിയ, മുഷീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അലിഫ് ഭാരവാഹികളായ യു.കെ. ഇബ്രാഹീം ഹാജി, പി.സി. മജീദ്, സൈതലവി പൂകുത്ത്, ഷംസീർ പൂകുത്ത്, അൻവർ പഴയകത്ത്, സാദിഖ് യു.കെ, അയ്യൂബ് കുഞ്ഞോട്ട്, റഹൂഫ് പഴയകത്ത്, മൻസൂർ പാലേരി എന്നിവർ ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}