തമിഴ്നാട് വഖ്ഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എം. എ ഷാജഹാൻ മുഖ്യാതിഥിയാവും.
വേങ്ങര: 29 ന് ചേറൂർ യതീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനത്തിൽ തമിഴ്നാട് വഖ്ഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എം. എ ഷാജഹാൻ മുഖ്യാതിഥിയാവും. പരിപാടി വിജയിപ്പിക്കാൻ ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനിച്ചതായി സ്വാഗതസംഘം കമ്മിറ്റി അറിയിച്ചു.
മണ്മറഞ്ഞ പാണക്കാട് പി. എം. എസ്. എ പൂക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ എന്നിവരുടെ സ്മരണയാണ് പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനം. ഇതിനോട് അനുബന്ധിച്ച് പാണക്കാട് മഖാo സിയാറത്ത്
മൗലിദ് പാരായണം, അനുസ്മരണം, അന്നദാനം എന്നിവ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സമസ്ത സെക്രട്ടറി എം. ടി അബ്ദുള്ള മുസ്‌ലിയാർ, മന്ത്രിമാരായ എ. പി അനിൽ കുമാർ, പി. കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ തദ്ദേശ വകുപ്പ് മന്ത്രി തുടങ്ങിയ മത - സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിന് രൂപീകരിച്ച സ്വാഗതസംഘം കമ്മിറ്റിയുടെ പ്രഥമയോഗം യതീംഖാന ഓഡിറ്റോറിയത്തിൽ നടന്നു. സീനിയർ വൈസ് പ്രസിഡണ്ട് സി. ടി ഹുസൈൻ മാസ്റ്റർ അധ്യക്ഷനായി. മാനേജർ എ. കെ സൈനുദ്ദീൻ വിഷയാവതരണ നടത്തി. വർക്കിംഗ് സെക്രട്ടറി ആവയിൽ സുലൈമാൻ ഹാജി സ്വാഗതവും സി. പി മുഹമ്മദ് നന്ദിയും പറഞ്ഞു.
കെ.പി ചെറീത് ഹാജി, പി.പി ചെറീത് ഹാജി, കെ. കെ ഹംസ,മുജീബ് പൂക്കുത്ത് കൃഫ അലവി ഹാജി, കരിമ്പൻ കുഞ്ഞാപ്പ ഹാജി, എം. അബ്ദുറഷീദ് ഹാജി, മമ്മുക്കുട്ടി മുസ്‌ലിയാർ, സി. അലി, സി.പി മരക്കാർ, ടി. പി അബ്ദുസമദ് ഹൈദ്റൂസ് ഫൈസി, മുഹമ്മദലി ഖാസിമി, നൗഷാദ് ചേറൂർ, നെടുമ്പള്ളി സൈതു, എ. പി സൈതലവി, എം. നവാസ് സി. എം സബാഹ്, വി.ശമീറുദ്ദീൻ ദാരിമി