വേങ്ങര: പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിൽ രാമായണ മാസ സമാപനത്തോട് അനുബന്ധിച്ച് സർവ്വ ഐശ്വര്യ പൂജ നടന്നു.ക്ഷേത്രം മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരി,അരുൺ കുമാർ എന്നിവർ കാർമികത്വം വഹിച്ചു.
ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം, ബോർഡ് മെമ്പർ വിശ്വനാഥൻ, ക്ഷേത്ര സമിതി പ്രസിഡന്റ് സതീഷ് ബാബു അമൃത, മാതൃസമിതി പ്രസിഡന്റ് വിജയകുമാരി, സുരേഷ് ബാബു പി എം, സജീവ് ടി ടി, കൃഷ്ണൻ പട്ടയിൽ എന്നിവർ നേതൃത്വം നൽകി.