വേങ്ങര മണ്ഡലം പ്രവാസി ലീഗ് അംഗത്വ പ്രചാരണത്തിന് തുടക്കമായി

വേങ്ങര: വേങ്ങര മണ്ഡലം പ്രവാസി ലീഗിന്റെ അംഗത്വ പ്രചാരണ (മെമ്പർഷിപ്പ് ക്യാമ്പയിൻ) പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമായി. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് കെ.കെ. സെയ്തലവി ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യക്തിത്വങ്ങളും നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. പി.എം.എ. ജലീൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. അസ്ലു പുതിയ അംഗത്വങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ മജീദ് പുകയൂർ, മുഹമ്മദ് കുറുക്കൻ, എം.കെ. കുഞ്ഞാലൻ ഹാജി, പി.കെ.സി. മുഹമ്മദ്, കുട്ടിക്ക ഒതുക്കുങ്ങൽ, മൊയ്തീൻ കുട്ടി കോദേരി എന്നിവർ പ്രസംഗിച്ചു. പ്രവാസി ലീഗിന്റെ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലത്തിൽ വ്യാപകമായ അംഗത്വ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}