മലപ്പുറം: കേരളത്തിൽ അട്ടിമറിക്കപ്പെട്ട സംവരണ നിയമനങ്ങളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഒ.ബി.സി, എസ്.സി, എസ്.ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
മലപ്പുറത്ത് ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസൈനാർ ഊരകം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സാബു സാം, സോമശേഖരൻ നായർ, മുഹമ്മദ് ഇല്യാസ്, എ.കെ. മുഹമ്മദ്, അഷ്റഫ് മനരിക്കൽ, ആർ. രാജൻ, തേക്കുപാറ സുരേഷ്, ദാമോദരൻ മുക്കം, ദേവൂട്ടി താഴത്തേൽ പടി, മുരളി മഞ്ചേരി, ശ്രീധരൻ പാലക്കാട്, കൊല്ലംകോട് ശശി, തൊഴുക്കൽ സാബു ലാൽ, റൈഹാനത്ത് ബീവി, കായംകുളം അലോഷ്യസ്, ആർ.കെ. സമുദ്ര, മൊട്ടക്കാവ് രാജൻ, വത്സല ചെമ്മാട്, വാമന കുമാർ മഞ്ചേരി, ജമീല സി., സരോജിനി മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.
ശശി കണ്ണമംഗലം സ്വാഗതവും മുഹമ്മദ് ബാവ എ.ആർ. നഗർ നന്ദിയും പറഞ്ഞു.
(രജിസ്റ്റർ നമ്പർ: ടി.വി.എം, ടി.സി 208 / 2021)