നാഷണലൈസ്ഡ് ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം: പറപ്പൂർ വില്ലേജ് ഓഫീസിനു മുമ്പിൽ കെ.എസ്.കെ.ടി.യു പ്രതിഷേധം

പറപ്പൂർ: കഴിഞ്ഞ 10 വർഷമായി ഗുണഭോക്താക്കൾക്ക് വീട്ടിൽ നേരിട്ടെത്തിച്ചു നൽകിയിരുന്ന ക്ഷേമ പെൻഷനുകൾ ഇനിമുതൽ നാഷണലൈസ്ഡ് ബാങ്ക് വഴി മാത്രമേ വിതരണം ചെയ്യൂ എന്ന തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) പറപ്പൂർ വില്ലേജ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

പെൻഷൻ തുക ബാങ്കുകൾ വഴി മാത്രം നൽകാനുള്ള തീരുമാനം കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള വയോധികർക്കും പാവപ്പെട്ട ഗുണഭോക്താക്കൾക്കും കടുത്ത ദുരിതമാണ് ഉണ്ടാക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു,മുൻപ് വീട്ടുമുറ്റത്ത് ലഭിച്ചിരുന്ന തുക കൈപ്പറ്റാൻ ഇനിമുതൽ ബാങ്കുകൾ കയറിയിറങ്ങേണ്ടി വരുന്നത് സാധാരണക്കാരോടുള്ള അനീതിയാണെന്ന് ധർണ്ണയിൽ സംസാരിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. 

നേരത്തെയുണ്ടായിരുന്ന രീതിയിൽ തന്നെ പെൻഷൻ തുക വീടുകളിൽ നേരിട്ടെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും,ജനദ്രോഹപരമായ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.എസ്.കെ.ടി.യു ആവശ്യപ്പെട്ടു,നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും ധർണ്ണയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}