ഓണാവധി യാത്രക്കാർക്ക് തിരിച്ചടി; ഗൂഡല്ലൂരിൽ ഹർത്താൽ ആരംഭിച്ചു

ഗൂഡല്ലൂർ: ഗൂഡല്ലൂർ നിയോജകമണ്ഡലത്തിൽ വർധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ശല്യത്തിനും ആൾക്കൊല്ലി പുലിയെ പിടികൂടാത്ത വനംവകുപ്പിന്റെ അലംഭാവത്തിനുമെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലുള്ള 48 മണിക്കൂർ സമ്പൂർണ്ണ ഹർത്താൽ ആരംഭിച്ചു. ഓഗസ്റ്റ് 27, 28 (വ്യാഴം, വെള്ളി) തീയതികളിൽ നടക്കുന്ന ഹർത്താലിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ഊട്ടി, മൈസൂർ വിനോദയാത്രകളും അന്തർസംസ്ഥാന ഗതാഗതവും പൂർണ്ണമായും സ്തംഭിച്ചു. 

ഗൂഡല്ലൂർ വഴിയുള്ള യാത്രാവാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. കേരളത്തിൽ നിന്നുള്ള KSRTC ബസുകൾ കേരള അതിർത്തിയായ വഴിക്കടവ് വരെ മാത്രമാണ് സർവീസ് നടത്തുന്നത്. ലൗരിസ്റ്റൺ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുക, ആൾക്കൊല്ലി മൃഗത്തെ ഉടൻ പിടികൂടുക അല്ലെങ്കിൽ വെടിവെച്ചു കൊല്ലുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അടിയന്തര സേവനങ്ങളെയും ആശുപത്രികളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓണാവധിക്ക് ഊട്ടി, മൈസൂർ, ബംഗളൂരു ഭാഗത്തേക്ക് ടൂർ പ്ലാൻ ചെയ്തിരുന്ന യാത്രാക്കാർ നിലവിലെ സാഹചര്യത്തിൽ യാത്രകൾ മാറ്റി വെക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}