നബിദിന റാലിക്കിടെ സുന്നിപ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. വെളിമുക്ക് ആറങ്ങാട്ട് പറമ്പ് യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് അംഗം കല്ലോട്ടിൽ മങ്ങാട്ട് അഹമ്മദ് (68) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറങ്ങാട്ടു പറമ്പ് ഹിദായത്തുസ്വിബ് യാൻ സുന്നി മദ്രസ്സയിലെ നബിദിന റാലിക്കിടെയാണ് സംഭവം. റാലി അവസാനിക്കുന്നതിൻ്റെ അൽപം മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ക്ലീനിക്കിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ഭാര്യ :സൈനബ. മക്കൾ : ജാബിർ, അബ്ദുറഊഫ്, ജസീല. മരുമക്കൾ: ഫൈസൽ ഉള്ളണം, ഉമ്മുകുൽസൂം, ജഫ്ന.