വേങ്ങരയിൽ വെള്ളക്കെട്ട് രൂക്ഷം; ദുരിതബാധിതർക്ക് ആശ്വാസവുമായി ജനപ്രതിനിധികൾ നേരിട്ടെത്തി

വേങ്ങര: പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് പ്രയാസത്തിലായ ദുരിതബാധിതർക്ക് ആശ്വാസവുമായി ജനപ്രതിനിധികൾ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ O.K. വേലായുധൻ, രണ്ടാം വാർഡ് മെമ്പർ മുഹ്സിന എന്നിവരാണ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്.

ഒന്നാം വാർഡിൽ ഉൾപ്പെട്ട വാക്കിക്കാട് പ്രദേശത്ത് വെള്ളം കയറിയ അഞ്ചോളം വീടുകൾ മെമ്പർമാർ സന്ദർശിച്ചു. വീടുകളിലെത്തി താമസക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കിയ ഇരുവരും, അടിയന്തര നടപടികൾക്കായി വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഭരണസമിതി എന്നിവർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉറപ്പുനൽകി.

തുടർന്ന് ഒന്നാം വാർഡിലെ കൊളപ്പുറം സൗത്ത് മേഖലയിലും മെമ്പർ O.K. വേലായുധൻ സന്ദർശനം നടത്തി. പ്രദേശവാസികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുനൽകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വിഷയങ്ങൾ കൃത്യമായി എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇരു മേഖലകളിലുമായി പതിനഞ്ചോളം കുടുംബങ്ങളാണ് നിലവിൽ വെള്ളക്കെട്ടിനെ തുടർന്ന് ബന്ധുവീടുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറിത്താമസിച്ചിട്ടുള്ളത്. ദുരിതബാധിതരുടെ എല്ലാ ആവശ്യങ്ങൾക്കും തങ്ങൾ ഒപ്പമുണ്ടാകുമെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}