മലപ്പുറത്ത് തിരുവോണനാളിൽ ദാരുണാന്ത്യം; ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

മലപ്പുറം: തിരുവോണനാളില്‍ മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് ഏഴുതല സ്വദേശികളായ ഫാസില്‍, സാഹിര്‍ എന്നിവര്‍ ഷോക്കേറ്റ് മരിച്ചത്.

ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില്‍നിന്നാണ് ഇവര്‍ക്ക് വൈദ്യുതാഘാതമേറ്റത്. പന്നിക്ക് വെച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}