കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും കൈത്താങ്ങായി വേങ്ങര ഹോപ്പ് ഫൗണ്ടേഷന്റെ പാലിയേറ്റീവ് സംഗമം

വേങ്ങര: നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന കിടപ്പിലായ രോഗികൾക്ക് ആശ്വാസവും സന്തോഷവും പകർന്ന് ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ എന്നിവരുൾപ്പെടെ നൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ചടങ്ങിന്റെ ഉദ്ഘാടനം കെ. എം. ഷാജി നിർവ്വഹിച്ചു.

രോഗികൾക്കായി പ്രത്യേക മോട്ടിവേഷൻ ക്ലാസ്, സ്‌കൂൾ കുട്ടികളുടെ കലാപരിപാടികൾ, മാജിക് ഷോ, ഗാനമേള എന്നിവയും ഇതിനോടനുബന്ധിച്ച് അരങ്ങേറി.
ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബു താഹിർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജുസൈറാ മൻസൂർ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. സുബൈർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ, കെ.എം. കോയാമു, ടി. കുഞ്ഞു, വി.എസ്. ബഷീർ, സി.വി. സൈനുൽ ആബിദ്, യൂസുഫ് ഹാജി പാങ്ങാട്ട് എന്നിവർ സംസാരിച്ചു.

ക്യാമ്പിന് സി. അയമുതു മാസ്റ്റർ, വി.എസ്. മുഹമ്മദ് അലി, പി.കെ. അബ്ദുൽ മജീദ്, സി.കെ. മുഹമ്മദ് അലി മാസ്റ്റർ, ടി.പി. അഷ്‌റഫ്, ഷാഹുൽ ഹമീദ് എം.കെ., എ.പി. മൊയ്തുട്ടി ഹാജി , എ കെ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. പാലിയേറ്റീവ് വളണ്ടിയർമാർ, വൈറ്റ് ഗാർഡ് വളണ്ടിയർമാർ, വുമൺ വേവ്സ് പ്രവർത്തകർ എന്നിവർ രോഗികൾക്ക് ആവശ്യമായ പരിചരണവും സഹായങ്ങളും നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}