മലപ്പുറം: വേങ്ങര റോഡിൽ പാണക്കാട് മണ്ണിടിഞ്ഞ സ്ഥലം എ.ഡി.എം അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് സ്ഥലം സന്ദർശനം.
നിർമ്മാണ പ്രവർത്തനത്തിനായി മണ്ണെടുത്ത സ്ഥലത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. എ.ഡി.എം അൻവർ സാദത്ത് പി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ നജീബ് സി കെ, ഏറനാട് തഹസിൽദാർ സുനിൽ ശങ്കർ പി, ജില്ലാ ഫയർ ഓഫീസർ അനൂപ് ടി, ജില്ലാ ജിയോളജിസ്റ്റ് റീന നാരായണൻ തുടങ്ങിയവർസ്ഥലം സന്ദർശിച്ചു.
റോഡിലെ മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യുന്നതിനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു.