വേങ്ങര: ചേറൂര്‍ യതീംഖാന കമ്മിറ്റിയുട കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.പി.ടി.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.കെ മൂസാന്‍ കുട്ടി മുസ്‌ലിയാർ അധ്യക്ഷനായി. ഭാരവാഹികളായ കെ.കെ മന്‍സൂര്‍ കോയ തങ്ങള്‍, ആവയില്‍ സുലൈമാന്‍ ഹാജി, സി.പി മുഹമ്മദ് ഹാജി, മുക്കുമ്മല്‍ മരക്കാര്‍ ഹാജി, കെ.പി ചെറീത് ഹാജി, പുളിക്കല്‍ അഹമ്മദ് കുട്ടി ഹാജി, കരുമ്പില്‍ മമ്മുക്കുട്ടി മുസ്‌ലിയാർ , കരുമ്പില്‍ കുഞ്ഞാപ്പു ഹാജി, മാനേജർ എ. കെ സൈനുദ്ദീൻ, പ്രിന്‍സിപ്പല്‍ പ്രൊഫ. കെ കുഞ്ഞിമുഹമ്മദ്, അഡ്മിനിസ്റ്റെറ്റർ കെ. അലിഷാന്‍, പി. അബ്ദുല്‍ ഹഖ്, കെ.വി ഹുസൈന്‍, ടി.കെ റഷീദ്, നൗഷാദ് ചേറൂര്‍, മങ്ങാട്ടില്‍ ലതീഫ്, ഇ.കെ മാജിദ്, ഒ.രജനി, കെ.കെ ആബിദ, യു.വി അസ് ലം, സി.കെ ബിന്ദു, വി.ശമീറുദ്ധീന്‍, കെ നസീഫ് എന്നിവര്‍ പങ്കെടുത്തു.
പി.പി.ടി.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പുതിയ കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിട്ടു
admin