വേങ്ങര: പ്രളയം ബാധിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും രക്ഷാപ്രവർത്തനങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കും എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു.
വലിയോറ സബ് സെന്റർ പരിധിയിലെ വാർഡ് ആശാ വർക്കർമാർക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ കെ ഗുളികകൾ കൈമാറി.
ചടങ്ങിൽ വാർഡ് മെമ്പർമാരായ കൈപ്രൻ ഉമ്മർ, ഷകീൻ തൂമ്പിൽ, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിലെ ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു.
പ്രളയസാഹചര്യത്തിൽ എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഗുളിക വിതരണം സംഘടിപ്പിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.