വേങ്ങര: കുന്നുംപുറം വഴി കോഴിക്കോട് എയർപോർട്ടിലേക്ക് കെ. എസ്. ആർ. ടി. സി ബസ് റൂട്ട് അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി കൺവെൻഷൻ പ്രമേയം മുഖേന അധികൃതരോട് ആവശ്യപ്പെട്ടു. തോട്ടശ്ശേരിയറയിൽ നടന്ന കൺവെൻഷൻ ജില്ല സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദാമോദരൻ പനക്കൻ അധ്യക്ഷത വഹിച്ചു. ചെമ്പൻ അയ്യൂബ്, ഷഫീഖ് പി. ഇ, സി. ഇസ്മായിൽ, നൗഷാദ് പി. ഇ എന്നിവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി പി. ഇ ഷഫീഖ് (പ്രസിഡന്റ് ), പ്രജീഷ് ( സെക്രട്ടറി), ഇസ്മായിൽ ചെമ്പൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കുന്നുംപുറം - എയർപോർട്ട് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം: വെൽഫെയർ പാർട്ടി
admin