ബെംഗളൂരുവിൽ കാണാതായ താനൂർ സ്വദേശി ഇംതിയാസ് മഹാരാഷ്ട്രയിൽ സുരക്ഷിതൻ; കേരളത്തിലേക്ക് കൊണ്ടുവരും

നഴ്‌സിങ് പഠനത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയി കാണാതായ താനൂർ സ്വദേശിയായ യുവാവിനെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി. താനൂർ സ്വദേശി ഇംതിയാസിനെ (25) യാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽനിന്നും താനൂർ പോലീസ് കണ്ടെത്തിയത്.

സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവിൽ എത്തിയ ഉടൻ ഇംതിയാസ് വീട്ടുകാരെ ഫോണിൽ വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

നിലവിൽ നാഗ്പൂർ പോലീസ് സ്റ്റേഷനിൽ ഉള്ള ഇംതിയാസിനെ രാത്രി വിമാനം വഴി കേരളത്തിലേക്ക് കൊണ്ടുവരും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}