സഹജീവനം ഡിസബിലിറ്റി സെൻസസ്: വേങ്ങരയിൽ എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള പരിശീലനം പൂർത്തിയായി

വേങ്ങര: മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡിസബിലിറ്റി സെൻസസ് ‘സഹജീവനം’ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്തിൽ ഫീൽഡ് തലത്തിൽ ടെക്നിക്കൽ സപ്പോർട്ട് നൽകുന്ന മലബാർ കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള പരിശീലനം പൂർത്തിയായി.

പരിശീലന പരിപാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ ഉദ്ഘാടനം നിർവഹിച്ചു. അബ്ദു നാസർ (എൽ.എൽ.സി മെമ്പർ), അബ്ദുൽ അസീസ് പി.പി (ജില്ലാ കോർഡിനേറ്റർ, കെ.എസ്.എസ്.എം) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നൗഫൽ സാർ ആശംസകൾ നേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}