വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.യു.പി.എസ് ക്ലാരിയിൽ വെച്ച് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ടി. ശ്രീജ പരിപാടി ഉദ്ഘാടനം ചെയ്തു.
സെപ്തംബർ 19-ന് നടക്കുന്ന അധ്യാപക പ്രക്ഷോഭത്തിൽ ഉപജില്ലയിൽ നിന്ന് അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കാൻ കൺവെൻഷനിൽ തീരുമാനിച്ചു. കൂടാതെ, പ്രവർത്തന ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതിനുള്ള കർമ്മപരിപാടികളും യോഗം ആസൂത്രണം ചെയ്തു.
ചടങ്ങിൽ കെ.പി. ഗംഗാധാരൻ അധ്യക്ഷത വഹിച്ചു. സി. രതീഷ്, പി.വി.കെ. ഹസീന, കെ. ശശികുമാർ, കെ. ദീപ എന്നിവർ സംസാരിച്ചു. വി. ദിനേശ് സ്വാഗതവും കെ.പി. ജിഷ നന്ദിയും പറഞ്ഞു.