വേങ്ങരയിലെ വ്യാപാരികൾക്ക് ശ്രദ്ധയ്ക്ക്: തുലാസ് സീൽ ചെയ്യാൻ പ്രത്യേക ക്യാമ്പ് സെപ്റ്റംബർ 26-ന്; അക്ഷയ വഴി ഉടൻ രജിസ്റ്റർ ചെയ്യുക!

വേങ്ങര: ഈ വർഷത്തെ തുലാസ് സീൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വേങ്ങരയിൽ പ്രത്യേക ലീഗൽ മെട്രോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26-ന് (ശനിയാഴ്ച) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ വേങ്ങര വ്യാപാര ഭവനിലാണ് ക്യാമ്പ് നടക്കുന്നത്.

വ്യാപാരികൾ ഈ അവസരം പ്രയോജനപ്പെടുത്തി തങ്ങളുടെ തുലാസുകൾ സീൽ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻപായി ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

ഇതിനായി അക്ഷയ കേന്ദ്രങ്ങൾ വഴി കൃത്യസമയത്ത് തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വ്യാപാരികൾ മറക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സൈനുദ്ധീൻ ഹാജിയും ജനറൽ സെക്രട്ടറി ശിവശങ്കരൻ നായരും ഓർമ്മിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}