ദുബായിൽ കെട്ടിടത്തിന്റെ 66-ാം നിലയിൽ നിന്ന് വീണ് പതിനാറുങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു

കെട്ടിടത്തിന്റെ അറുപത്തിയാറാം നിലയിൽ നിന്ന് വീണ് ദുബായിൽ പതിനാറുങ്ങൽ സ്വദേശി മരിച്ചു. ആണിത്തറ പതിനാറുങ്ങൽ അയിമ്പാടി മുഹസിൻ (23) ആണ് മരിച്ചത്.
  
ദുബായ് റാസൽ ഖോറിലുള്ള ടവറിന്റെ 66-ാം നിലയിൽ നിന്നും താഴേക്ക് വീണാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

ഏഴ് മാസം മുമ്പാണ് ദുബായിൽ എത്തിയത്. ആദ്യമായാണ് ഗൾഫിൽ പോകുന്നത്. നിർമ്മാണ ജോലി ചെയ്തു വരികയായിരുന്നു.  
പിതാവ്: മുസ്തഫ. മാതാവ്: സുമയ്യ. സഹോദരങ്ങൾ: മുഫീന, സഫ്‌വാൻ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}