ഒതുക്കുങ്ങൽ: പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ “കരുണയാണ് കാതൽ” എന്ന സന്ദേശവുമായി ഒതുക്കുങ്ങൽ പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന പഞ്ചമാസ ക്യാമ്പയിന് തുടക്കമായി.
ക്യാമ്പയിന്റെ ഭാഗമായി മീങ്കല്ല് കൂട്ടായ്മ, വിസ്മയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, മലപ്പുറം ട്രോമ കെയർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ ശുശ്രൂഷ പരിശീലന ക്യാമ്പ് കടമ്പോട്ട് ഹംസ മാസ്റ്ററുടെ അധ്യക്ഷതയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ടി. ബാവ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടറും ട്രോമ കെയർ പരിശീലകനുമായ നാസർ അഹമ്മദ് പരിശീലന ക്ലാസിന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ മുസ്തഫ നെച്ചിക്കാട്ട്, മുൻ പി.എസ്.സി. മെമ്പർ മുസ്തഫ കടമ്പോട്ട്, രാജൻ മാസ്റ്റർ, നൗഷാദ് കാരി, അലവിക്കുട്ടി അവുലാൻ, മനോജ് പടിഞ്ഞാറ്റി, ഫൗലാദ് കാരി എന്നിവർ സംസാരിച്ചു.
ട്രോമ കെയർ വളണ്ടിയർമാരായ ജെ.എച്ച്.ഐ. ശുഹാദ്, അൻസിഫ് മൂച്ചിത്തോടൻ എന്നിവരുടെ സഹകരണത്തോടെ നടന്ന പരിശീലനത്തിൽ ഇരുന്നൂറിലേറെ പേർ പങ്കെടുത്തു.
ഹുസൈൻ മാസ്റ്റർ എം. സ്വാഗതവും രാധാകൃഷ്ണൻ പുളിക്കൽ നന്ദിയും പറഞ്ഞു.