മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി അഡ്വ. ഷിബു മീരാൻ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂ​ഡ​ൽ​ഹി: അ​ഡ്വ. ഷി​ബു മീ​രാ​നെ മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടി.​പി. അ​ഷ്റ​ഫ​ലി കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അം​ഗ​മാ​യ​തി​നെ തു​ട​ർ​ന്ന് പ​ദ​വി ഒ​ഴി​ഞ്ഞി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ല​വി​ലെ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​യ ഷി​ബു മീ​രാ​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മുസ്‍ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം, വൈസ് പ്രസിഡന്റ്, ഓർഗനൈസിങ് സെക്രട്ടറി എന്നി പദവികൾ വഹിച്ചിട്ടുണ്ട്.

എറണാകുളം ഗവണ്മെന്റ് ലോ കോളജിൽ നിയമ പഠനം പൂർത്തിയാക്കിയ ഷി​ബു മീ​രാൻ കേരള ഹൈകോടതിയിൽ അഭിഭാഷകനാണ്. പ്രഭാഷകനും ചാനൽ ചർച്ചകളിൽ മുസ്‍ലിം ലീഗിന്റെ സജീവ മുഖവുമാണ്. ഹിന്ദി ഭാഷയിലും ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്ന ഇദ്ദേഹം ജനറൽ സെക്രട്ടറിയായി വരുന്നതോടെ ഉത്തരേന്ത്യയിൽ യൂത്ത് ലീഗിനും മുസ്‍ലിം ലീഗിനും മുതൽകൂട്ടാവുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}