ആതുരസേവന രംഗത്ത് ജനങ്ങൾ മുന്നിട്ടിറങ്ങണം: ഐ.എം.ബി. വേങ്ങര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

വേങ്ങര: ആതുരസേവന രംഗത്ത് കൃത്യമായ ജനസേവനം ലക്ഷ്യമാക്കി സാധാരണക്കാരായ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ.എം.ബി.) മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോ. സി. മുഹമ്മദ് അഭിപ്രായപ്പെട്ടു. മാനാറുൽ ഹുദാ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഐ.എം.ബി. വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. മുഹമ്മദ് കുട്ടി മദനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഐ.എം.ബി. കൺവീനർ എം. അബീബ്റഹ്മാൻ ഭാവി പദ്ധതികൾ വിശദീകരിച്ചു. ചടങ്ങിൽ പി.കെ. മൊയ്തീൻകുട്ടി, ഡോ. പി.കെ. യൂസഫലി, ഡോ. മുഹമ്മദ് റഫീഖ്, സി.എം. സെയ്ത് മുഹമ്മദ്, ടി.കെ. മുഹമ്മദ് മൗലവി, പി.കെ.സി. ബീരാൻകുട്ടി, പി.എ. ഇസ്മായിൽ മദനി, നൗഫൽ അൻസാരി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:
 
പ്രസിഡന്റ്: ഡോ. പി.കെ. യൂസഫലി
 
വൈസ് പ്രസിഡന്റുമാർ: ടി.പി. അലിഹസ്സൻ കുറ്റാളൂർ, കെ.കെ. മാനു കുന്നുംപുറം
 
സെക്രട്ടറി: പി.കെ. നൗഫൽ അൻസാരി
 
ജോയിന്റ് സെക്രട്ടറിമാർ: സി.എം. സെയ്തു മുഹമ്മദ്, എൻ.കെ. അസീസ് മാസ്റ്റർ
 
ട്രഷറർ: ഡോ. മുഹമ്മദ് റഫീഖ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}