വേങ്ങരയിൽ നൈറ്റ് പട്രോളിങ്ങിനിടെ കഞ്ചാവുമായി വാളക്കുട സ്വദേശി പോലീസ് പിടിയിൽ

വേങ്ങര: വേങ്ങര പോലീസ് നൈറ്റ്‌ പെട്രോളിംഗ് നടത്തുന്നതിനിടെ കഞ്ചാവ് പിടികൂടി. സംഭവത്തിൽ വാളക്കുട സ്വദേശി സാജുദ്ദീ (32)നെ അറസ്റ്റ് ചെയ്തു. 

കണ്ണമംഗലം തോട്ടശ്ശേരിയറ- ചെരുപ്പടിമല റോഡിൽ സംശയാസ്പദമായ രീതിയിൽ റോഡിൽ നിർത്തിയിട്ടിരിന്ന കാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയിൽ  450 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതി കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് പോലീസ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനം ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി.  

തുടർന്ന് വാഹനത്തിൽ നിന്ന് ലഭിച്ച രേഖകൾ പരിശോധിച്ചതിൽ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും ആയിരുന്നു. വേങ്ങര സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. 

കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചും മറ്റും അറിയുന്നതിനായി വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}